രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കിൽ ചായ നിർബന്ധം ഉള്ളവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ ഒരു പുത്തൻ അറിവാണ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കട്ടൻകാപ്പി കുടിക്കുന്നത് ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കും എന്നാണ്.
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, പാലും മധുരവും കോഫിയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പകരം നിങ്ങളുടെ കോഫിയില്‍ കൊക്കൊ പൗഡറും ഫ്ളാക്സ് സീഡും ചേര്‍ക്കണം. കൊക്കൊ പൗഡറും ഫ്ളാക്സ് സീഡും ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്ത് അമിത വണ്ണം ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ഫ്ളാക്സ് സീഡ് അഥവാ ചണവിത്തില്‍ ഫൈബര്‍, ആല്‍ഫ ലിനോയിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും.
ഇതിനായി ചൂട് വെളളത്തിലേക്ക് ഒരു ടീസ്പ്പൂണ്‍ കോഫി പൗഡർ, അര ടീസ്പ്പൂണ്‍ കൊക്കോ പൗഡർ , അര ടീസ്പ്പൂണ്‍ ഫ്ളാക്സ് സീഡും ചേര്‍ത്ത് ദിവസവും രാവിലെ കുടിക്കുക. ശരീരഭാരം കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൂടാതെ കാപ്പി കുടിക്കുന്നതിനും പരിധിയുണ്ടെന്നും എത്രത്തോളം അളവിലുളള കാപ്പി കുടിയാണ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക