പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് മേയ് 25ലേക്ക് മാറ്റി. എസ്എസ്എൽസി പുനഃപരിശോധന ഫലം വന്നതിന് ശേഷം പരിഗണിക്കാൻ വേണ്ടിയാണ്. നേരത്തെ മെയ് 24 ആയിരിന്നു അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ പുനഃപരിശോധനാ ഫലം പ്രഖ്യാപിക്കും.
അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ 25നും 27നും പ്രവേശനം നേടാം. 29ന് പ്രസിദ്ധീകരിക്കാനിരുന്ന രണ്ടാം അലോട്ട്മെന്റ് പുതുക്കിയ ഷെഡ്യൂൾ പ്രകാരം 30നായിരിക്കും പ്രസിദ്ധീകരിക്കുക. 30നും 31നും സ്കൂളുകളിൽ പ്രവേശനം നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക