കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 13 കോടിയോളം രൂപ വിലവരുന്ന ചരസുമായി എറണാകുളം സ്വദേശി പിടിയിൽ. പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപം ആലുവപറന്പ് വർഗീസ് ജൂഡ്സണ് (52) ആണ് എക്സൈസിന്റെ പിടിയിലായത്. തുടർച്ചയായി പോലീസിനെ വെട്ടിച്ച് ലഹരി വിൽപന നടത്തിയിരുന്ന പ്രതിയെ തന്ത്രത്തിലൂടെ കുടുക്കുകയായിരുന്നു.
ഉച്ചയ്ക്കു കണ്ടെയ്നർ റോഡിൽ മൂലന്പിള്ളിക്കടുത്തുനിന്നു പിടികൂടുന്നതിനിടെ പ്രതി തോക്ക് ചൂണ്ടിയെങ്കിലും എക്സൈസ് സംഘം സാഹസികമായി കീഴടക്കി. പ്രതിയുടെ ആഡംബര കാറിൽ നടത്തിയ പരിശോധനയിൽ ചോക്ലേറ്റിന്റെ രൂപത്തിൽ പായ്ക്കു ചെയ്ത 6.5 കിലോഗ്രാം ചരസും വിദേശനിർമിത തോക്കും എട്ടു തിരകളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക