കണ്ണൂര്‍ വിമാനതാവളത്തില്‍ ദിവസേന മസ്കറ്റിലേക്കും അബൂദാബിയിലേക്കും ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചു. മെയ് 30ന് ആരംഭിക്കുന്ന സര്‍വീസുകള്‍ക്ക് ബുക്കിങ്.
കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്ക് ഗോ എയര്‍ വിമാനം രാത്രി 8.55ന് പുറപ്പെട്ട് മസ്കറ്റില്‍ നിന്ന് പുലര്‍ച്ചെ 5.10 കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. കണ്ണൂരില്‍ നിന്ന് വൈകുന്നേരം 6.45നാണ് അബുദാബിയിലേക്കുള്ള സര്‍വീസ്. തിരിച്ച് അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് കണ്ണൂരിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക