ശ്രീനഗർ: ജമ്മുകശ്മീരിലെ ത്രാലിൽ ഏറ്റുമുട്ടലിൽ സുരക്ഷസേന ബുർഹാൻ വാനിയുടെ പിൻഗാമിയെ വധിച്ചതായി റിപ്പോർട്ട്. അൻസാർ ഗസ്വാത് ഉൽ ഹിന്ദ് നേതാവ് സാക്കിർ മൂസയാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റൊരു ഭീകരനും കൂടി കൊല്ലപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ത്രാലിലെ ദദ്സരയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. അതേസമയം കൊല്ലപ്പെട്ടത് സാക്കിർ മൂസയാണെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക