ഇരുചക്ര വാഹനങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 150 സി സിക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളും നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2025 ഏപ്രിൽ 1 മുതൽ നിരോധനം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. 150 സി സിക്കും അതിനു താഴെയുമുള്ള എല്ലാ ഇരുചക്രവാഹനങ്ങളുടെയും വിൽപ്പന തടയുകയും ഈ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക്ക് സ്കൂട്ടറുകളും ബൈക്കുകളും കൂടുതലായും നിരത്തിലിറക്കാനുമാണ് സർക്കാർ തീരുമാനം.
നിരോധനത്തിനുള്ള കരട് ബിൽ ഇതിനോടകം തന്നെ തയ്യാറായതായും സൂചനയുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇരുചക്ര വാഹനങ്ങൾക്കൊപ്പം പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ 2023 ഏപ്രിലിന് മുൻപ് നിരോധിക്കണമെന്നും കരട് ബില്ലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിരോധനം നടപ്പിലായയാൽ ഇന്ത്യൻ വാഹന ചരിത്രത്തിലെ തന്നെ നിർണ്ണായകമായ നാഴികക്കല്ലാകും ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക