ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടടങ്ങും മുന്നേ കേരളത്തിൽ വരാൻ പോകുന്നത് ഉപതിരഞ്ഞെടുപ്പിന്റെ പൂരം. ലോക്സഭയിലേക്ക് മത്സരിച്ചു വിജയിച്ച നാല് എം എൽ എ മാർ രാജിവയ്ക്കുന്ന സീറ്റുകളിലേക്കും സിറ്റിംഗ് എം എൽ എമാരുടെ മരണത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്കുമായി ആകെ ആറ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കെ മുരളീധരൻ, അടൂർ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡൻ എന്നിവർ രാജി വയ്ക്കുന്ന വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ, പി ബി അബ്ദുൽ റസാഖിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറു സീറ്റുകളിൽ അഞ്ചും യു ഡി എഫ് സിറ്റിംഗ് സീറ്റുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക