ഭക്ഷ്യവിഷബാധയെ തുടർന്ന് നടൻ മോഹൻലാൽ ഷെയർ ഹോൾഡറായുള്ള കൊച്ചിയിലുള്ള ത്രീസ്റ്റാർഹോട്ടലായ ട്രാവൻകൂർ കോർട്ട് ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി. രണ്ടു ദിവസങ്ങൾക്ക് മുൻപ് സി ബി എസ് സി അസോസിയേഷൻ ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിന് ശേഷം ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
മോഹൻലാൽ ഷെയർ ഹോൾഡറാണ് എന്ന കാരണത്താൽ പലരും ഈ ഹോട്ടൽ തിരഞ്ഞെടുക്കാറുണ്ട്. അടുത്തിടെ സ്പ്രീ എന്ന ഹോട്ടൽ ശൃംഖലയുമായി ഹോട്ടൽ നടത്തിപ്പിനായി മോഹൻലാൽ കരാർ ഒപ്പിട്ടിരുന്നു. ഹോട്ടലിലെ ഷെയറുകളുടെ ഭൂരിഭാഗവും ഇവർ നേടുകയും ചെയ്തിരുന്നു. എന്നാലും മോഹൻലാലിന് ഇപ്പോഴും ഹോട്ടലിൽ ഷെയർ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക