സതാംടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി തോളിന് പരിക്കേറ്റ സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന് പുറത്ത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സ്റ്റെയ്ന് പുറത്തായ വിവരം സ്ഥിരീകരിച്ചു. തോളിന് വീണ്ടും പരിക്കേറ്റതാണ് താരത്തിന് ലോകകപ്പ് നഷ്ടമാകാൻ കാരണം. ലോകകപ്പ് ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ സ്റ്റെയ്നിന് പകരം ബ്യുറന്‍ ഹെന്‍ഡ്രിക്സ് ടീമിലെത്തും.
പേശീവലിവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ലുങ്കി എന്‍ഗിഡിക്കും ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും. ബംഗ്ലാദേശിനെതിരേ ഞായറാഴ്ച നടന്ന മത്സരത്തിന്റെ ഏഴാം ഓവറിലാണ് എന്‍ഗിടിക്ക് പരിക്കേറ്റത്. ഇതോടെ ജൂണ്‍ അഞ്ചിന് ഇന്ത്യയ്ക്കെതിരായ മത്സരം അദ്ദേഹത്തിന് നഷ്ടമാകുമെന്നും ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൂസാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക