അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപംകൊണ്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് സൂചന. തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ തീര പ്രദേശങ്ങളിലും തീര സംസ്ഥാനങ്ങളിലും വളരെ ശക്തമായിട്ടുള്ള മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക