ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി. 48 ഡിഗ്രി താപനിലയാണ് തിങ്കളാഴ്ച രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ജൂണ്‍ 9 ന് രേഖപ്പെടുത്തിയ 47.8 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് ചൂട്.
സ്വകാര്യ കാലവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമേറ്റ് പുറത്ത് വിട്ട റിപ്പോർട്ടാണിത്. ഡല്‍ഹിയിലെ എക്കാലത്തേയും ഉയര്‍ന്ന ചൂട് 1998 മെയ് 26 ന് രേഖപ്പെടുത്തിയ 48.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2016 മെയ് മാസത്തില്‍ രാജസ്ഥാനിലാണ് രാജ്യത്തെ എക്കാലത്തേയും ഉയർന്ന താപനിലയായ 51 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക