ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ ആദ്യ ഇലക്ട്രിക് ബൈക്ക് ജൂണ്‍ 18-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പാണ് ബൈക്ക് പുറത്തിറക്കുന്നത്. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ആദ്യ റിവോള്‍ട്ട് മോഡലിന് സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും. തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ ലഭ്യമാവുക.
ഹെക്സഗണല്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ സഹിതം സ്പോര്‍ട്ടി രൂപഘടനയിലാണ് ഇലക്ട്രിക് ബൈക്ക്. പെട്രോള്‍ ബൈക്കുകളിലെ എന്‍ജിന്റെ സ്ഥാനത്താണ് ഇതിലെ ഇലക്ട്രിക് മോട്ടോറിന്റെ സ്ഥാനം. 4 ജി സിം വഴിയാണ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍ റൈഡര്‍ക്ക് ഉപയോഗപ്പെടുത്താവുക. അതേസമയം ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക