കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രെദേഴ്സ് ഡേ. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ ആണ് വൈറലായിരിക്കുന്നത്. സ്റ്റില്ലിലെ, ടിഷര്‍ട്ടും കൂളിംഗ്ലാസും ജീന്‍സും ധരിച്ച ചുള്ളൻ ഫ്രീക്കനാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഈ തകർപ്പൻ ഫ്രീക്കൻ മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയ നടന് വിജയരാഘവനാണ്. ‘ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ’ എന്ന തലക്കെട്ടോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ചിത്രത്തിലെ ചുള്ളൻ വിജയരാഘവനാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രേക്ഷകരുടെ കൗതുകം ഇരട്ടിയായി.
ചിത്രത്തിൽ വിജയരാഘവനൊപ്പം പൃഥ്വിരാജ്, ധർമജൻ, മഡോണ തുടങ്ങിയവരെയും കാണാം. ചിത്രത്തിലെ വിജയരാഘവന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക