നോട്ടിങ്ങാം: കാലാവസ്ഥ മോശമായതിനെ തുടർന്ന് ലോകകപ്പിൽ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരവും ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഴ ഒഴിയാതിരുന്നതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
ഇതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. ഒരൊറ്റ ലോകകപ്പിലും ഇത്രയും മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല.
മഴമൂലം സ്ഥിരം കളി തടസപ്പെടുന്നതിനാൽ ഇംഗ്ലണ്ടിനേയും ഐ.സി.സിയേയും പരിഹസിച്ച് നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
നേരത്തെ പാകിസ്താന് x ശ്രീലങ്ക, ദക്ഷിണാഫ്രിക്കxവെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്x ശ്രീലങ്ക മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതില്‍ ശ്രീലങ്കയുടെ രണ്ട് മത്സരങ്ങളിലും ഒരൊറ്റ പന്ത് പോലും എറിഞ്ഞിട്ടില്ല. വെസ്റ്റിന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്ക 7.3 ഓവര്‍ ബാറ്റു ചെയ്തപ്പോഴാണ് മഴ വന്നത്. തുടര്‍ന്ന് ആ മത്സരവും ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക