ഏറെ നിഗുഢമായി നിൽക്കുന്ന ഒന്ന് തന്നെയാണ് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’. ആദ്യ കാഴ്ച്ചയിലെ പ്രണയം. പലർക്കും പല ഉത്തരമാകും ഇതിന് മറുപടി. അവളെ ആദ്യമായി കണ്ടപ്പോൾ മനസിൽക്കുറിച്ച് ഇതാ എന്റെ പെണ്ണ് അതുപോലെ തിരിച്ചും മറുപടി പറയുന്നവരുണ്ട്. സിനിമകളിൽ നായകൻ അല്ലെങ്കിൽ നായികയെ ക്ലോസ് അപ്പ് ഷോട്ടിലൂടെ എടുത്തു കാണിച്ചാകും പ്രണയം കാണിക്കുന്നത്. ഇനി ഒരുപക്ഷെ കഥയിലാണെങ്കിൽ ആ വ്യക്തിയെ ക്കുറിച്ച് വിവരിച്ചാകും പ്രണയം പറയുന്നത്.
എങ്കിലും ഒരു ചോദ്യം ബാക്കി ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആർക്കാ. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നുകയും പിന്നീട് ആ ബന്ധം വളര്‍ന്ന് വിവാഹത്തില്‍ എത്തുകയും ചെയ്ത നിരവധി സംഭവങ്ങളും ഉണ്ട്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് യഥാര്‍ത്തത്തില്‍ സംഭവിക്കുമോ എന്നതിനെക്കുറിച്ച് റിലേഷന്‍ഷിപ്പ് ഗവേഷകര്‍ വിശദമായ പഠനങ്ങളും നടന്നിട്ടുണ്ട്. പലതിലും സംഭവിക്കും എന്നു തന്നെയായിരുന്നു അന്തിമ ഫലം .
എങ്കിലും ഇതില്‍ നിന്ന് വ്യത്യസ്തമായ പഠനങ്ങള്‍ ഉണ്ട്.ഒറ്റനോട്ടത്തില്‍ തോന്നുന്ന പ്രണയങ്ങളില്‍ പലതും ഒരു ആകര്‍ഷണം മാത്രമാണ് . എന്നാല്‍ ചിലരില്‍ ഇത് യഥാര്‍ത്ഥത്തിലും സംഭവിച്ചേക്കാം. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പലപ്പോഴും പെട്ടെന്ന് തോന്നുന്ന ആകര്ഷണമാകാം. ഇത് ഒരു ബന്ധമായി വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാനും സാധ്യതയുണ്ട്. സ്ത്രീകളെക്കാള്‍ കൂടുതല്‍ ലൈവ് അറ്റ് ഫസ്റ്റ് സൈറ്റിലൂടെ പ്രണയത്തിലാകുന്നത് പുരുഷന്മാരാണെന്നും പഠനം തെളിയിക്കുന്നു . എന്നാല്‍ കൂടുതല്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അനുഭവങ്ങളിൽ സ്ത്രീയിൽ നിന്ന് പുരുഷന്മാര്ക്ക് നിരാശയാണ് മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക