ടോവിനോ തോമസ് നായകനാവുന്ന ലൂക്ക ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. പ്രണയാതുരരായി റെൻഡറിലിരിക്കുന്ന ടൊവിനോയുടെയും നായിക അഹാന കൃഷ്ണയുടെയും ചിത്രമാണ് പോസ്റ്ററിലുള്ളത്.
നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകന്. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിന് ശേഷം ടൊവിനോ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ലൂക്ക. അതിനിടെ ടോവിനോ അഭിനയിച്ച മാരി 2, ലൂസിഫര്‍, ഉയരെ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നെങ്കിലും ഇവയിലൊന്നും ടൊവിനോ നായകനായിരുന്നില്ല.
നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, അന്‍വര്‍ ഷെരീഫ്, പൗളി വല്സന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വൈറസ് , ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു എന്നീ ടോവിനോ അഭിനയിച്ച ചിത്രങ്ങളും ജൂണില്‍ റിലീസിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക