കൊച്ചി: അഭിമന്യൂ വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു മഹാരാജാസ് കോളജ് കവാടത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചു. അഭിമന്യൂ രക്തസാക്ഷിത്വം പ്രമാണിച്ച് എസ്എഫ്ഐ പ്രകടനം നടത്തുന്നതിനാല്‍ കെഎസ്യു പ്രവര്‍ത്തകരോട് സ്ഥലത്ത് നിന്നും മാറാന്‍ പോലീസ് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനുള്ള പ്രധാന കാരണം. തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക