കുട്ടികൾക്ക് പുതിയ ഉത്പന്നവുമായി ഷവോമി എത്തുന്നു. ഇന്ത്യയില്‍ ഉല്പന്നനിര വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് നിര്‍മാതാക്കളായ ഷവോമി. സ്മാര്‍ട്ട് ബള്‍ബ്, ട്രിമ്മര്‍ എന്നിവക്ക് ശേഷം കുട്ടികള്‍ക്കായാണ് ഷവോമിയുടെ പുതിയ ഉല്പന്നമാണ് എത്തുന്നത്. കുട്ടികളെ ലക്ഷ്യമിട്ട്എം.ഐ ട്രക്ക് ബില്‍ഡറാണ് ഷവോമി പുറത്തിറക്കുന്നത്.
കൂടാതെ ക്രൗഡ് ഫണ്ടിങ്ങിലുടെ 1199 രൂപക്കാണ് ഷവോമി ഉല്പന്നം വിപണിയിലെത്തിക്കുന്നത്. എം.ഐ ട്രക്ക് ബില്‍ഡര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ട്രക്കോ ഫുള്ഡോസറോ നിര്‍മിക്കാം. എളുപ്പത്തില്‍ സെറ്റ് ചെയ്യാവുന്ന രീതിയിലാണ് ട്രക്ക് ബിൽഡറിന്റെ ബ്ലോക്കുകള്‍ ഷവോമി രൂപകല്പന ചെയ്തിരിക്കുന്നത്. ജൂലൈ 25 മുതല്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മിക്കുന്ന ട്രക്ക് ബില്‍ഡറിന്റെ വിതരണം ആരംഭിക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക