സുരേഷ് ഉണ്ണിത്താന് സംവിധാനം ചെയ്യുന്ന ക്ഷണത്തില്‍ ഇനിയ നായികയാകുന്നു. ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. പുതുമുഖം സ്നേഹ അജിത്താണ് മറ്റൊരു നായിക. ഭരത്, ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, ദേവന്, റിയാസ് ഖാന്,പി.ബാലചന്ദ്രന്, മാല പാര്‍വതി, കൃഷ്, ചന്തുനാഥ്, ആനന്ദ് രാധാകൃഷ്ണന് എന്നിവരാണ് മറ്റു താരങ്ങള്‍.
ദഷാന്‍ മൂവി ഫാക്ടറി, റോഷന് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താന്, റെജി തമ്പി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ക്ഷണം ഹൊറര്‍ ചിത്രമാണ്. ശ്രീകുമാര്‍ അരൂക്കുറ്റിയുടേതാണ് തിരക്കഥ. ജെമിന് ജോം അയ്യനേത്ത് കാമറ കൈകാര്യം ചെയ്യുന്നു.എസ്.രമേശന് നായര്‍, റഫീക്ക് അഹമ്മദ്, ബി.കെ.ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ആര്. സോമശേഖരന്‍, വിഷ്ണു മോഹന്‍ സിത്താര എന്നിവര്‍ സംഗീതം പകരുന്നു.
ജൂലായ് 7ന് കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിക്കും. സുരേഷ് ഉണ്ണിത്താന്റെ കഴിഞ്ഞ സിനിമയായ അയാളിലും ഇനിയയായിരുന്നു നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക