ദാമ്പത്യ ജീവിതത്തിലെ ഏറ്റവുംപ്രധാനപ്പെട്ട ഒരു ഘടകമാണ് സെക്സ്. ലൈംഗിക ജീവിതം നല്ല രീത്യില് അല്ലെങ്കില്‍ പല ബന്ധങ്ങളും വഷളാകും. പരസ്പര സ്നേഹവും എല്ലാം തുറന്നു പറയാന്‍ ഉള്ള കഴിവും ദാമ്പത്യ ബന്ധത്തില്‍ വളരെ അത്യാവശ്യമാണ്.
സെക്സിലൂടെ രതിമൂര്‍ച്ഛയില്‍ എത്താന്‍ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. എന്നാല്‍ ഇത് തുറന്ന പറയാന്‍ പലരും തയ്യാറാകുന്നില്ല. സെക്സിലൂടെ ലഭിക്കുന്ന സുഖം കുറവാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എങ്കില്‍
സെക്സിലൂടെ പരമാവധി സുഖം ലഭിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കുക.
സെക്സില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ നിങ്ങൾ തയ്യാറാണെങ്കില്‍ പലതരത്തിലുള്ള പൊസിഷന്‍സ് നിങ്ങള്‍ പരീക്ഷിക്കുക. ദിവസവും ഒരേ പൊസിഷന്‍ ഉപയോഗിക്കാതെ മാറ്റി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ സെക്സില്‍ ഉന്മേഷവും ഉണര്‍വും നിങ്ങള്‍ക്ക് ലഭിക്കും.
നിങ്ങള്‍ ആഗ്രഹിക്കുന്ന പൊസിഷന്‍ പങ്കാളിക്ക് ഇഷ്ടമാകണമെന്നില്ല. അക്കാര്യം പരസ്പരം തുറന്ന് സംസാരിക്കുക. ചില പ്രത്യേക പൊസിഷനുകളില്‍ ശരീരം കൂടതല്‍ ഉത്തേജിതമാകും. അവ കണ്ടെത്തുക. അതിലൂടെ നിങ്ങള്‍ക്ക് പരമാവധി സുഖം കണ്ടെത്താന്‍ കഴിയും.
സെക്സില്‍ ശരീരം പരസ്പരം പരമാവധി ആസ്വദിക്കുവാന്‍ ശ്രമിക്കുക. ‘സെക്സ് ഫാന്റസീസ്’ അഥവാ രതികല്‍പ്പനകള്‍ നടത്തുക. പരസപരം തുറന്ന് പറഞ്ഞ ഇതില്‍ ആസ്വാദനം കണ്ടെത്തുക. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതെ അതില്‍ പൂര്‍ണ്ണമായി ലയിക്കുക. അതിനിടയില്‍ അത്യാവശ്യമല്ലാത്ത എന്ത് കാര്യങ്ങള്‍ വന്നാലും ഒഴിവാക്കുക. പരമാവധി ആസ്വദിച്ച് പങ്കാളിയുടെ ഇഷ്ട്ടങ്ങള്‍ അറിഞ്ഞു പെരുമാറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക