വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമായ മാര്‍ക്കോണി മത്തായിയുടെ ട്രെയ്ലര് പുറത്തിറങ്ങി. ജയറാം ആണ് ചിത്രത്തിലെ മറ്റൊരു നായകന്. ആത്മിയ ആണ് നായിക. സനല്‍ കളത്തില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മല്ലിക സുകുമാരന്‍, ജോയ് മാത്യു, സുധീര്‍ കരമന, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
പ്രേമചന്ദ്രന് എംജിയാണ് ചിത്രം നിര്‍മിക്കുന്നത്. ബി കെ ഹരിനാരായണനും അനില്‍ പനച്ചൂരാനും എം ജയചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 11-ന് പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക