അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ വാന്‍ മൂന്നു വാഹനങ്ങളിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര് മരിച്ചു. പുറക്കാട് പഞ്ചായത്ത് കരൂര്‍ മഠത്തില്‍പ്പറമ്പില്‍ സജി യൂസഫ്(55), തോപ്പില്‍ മുഹമ്മദ് ഹനീഫ്(60) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ പുറക്കാട് ജംഗ്ഷന് വടക്ക് കാവില്‍ ക്ഷേത്രത്തിനു മുന്നില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
തെക്കുഭാഗത്തേക്കു പോയ എയ്സ് വാന്‍ നിയന്ത്രണം തെറ്റി മുന്നിലുണ്ടായിരുന്ന പാഴ്സല്‍ ലോറിയിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ പാഴ്സല്‍ ലോറി റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിലും എയ്സ് വാനിലുമിടിച്ചു. തുടര്‍ന്ന് ഈ രണ്ട് വാഹനങ്ങളെയും ഇടയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാര്‍ മരിക്കുകയായിരുന്നു.
അപകടസ്ഥലത്തുവെച്ചു തന്നെ സജി യൂസഫ് മരിച്ചു. ഇരുവാഹനത്തിന്റെയും ഇടയില്‍ കുടുങ്ങിക്കിടന്ന മുഹമ്മദ് ഹനീഫയെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക