കണ്ണൂര്‍: ആന്തൂരിലെ പാര്‍ഥ കണ്വെന്ഷന് സെന്ററിന് ഒടുവില്‍ പ്രവര്‍ത്തനാനുമതി. ആറ് മാസത്തിനകം വാട്ടര്‍ ടാങ്ക് മാറ്റി വെക്കണമെന്ന ഉപാധിയോടെ ആന്തൂര്‍ നഗരസഭയാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.
പ്രവര്‍ത്തനാനുമതിക്കായി സാജന് പാറയിലിന്റെ കുടുംബം ഇന്ന് നഗരസഭയിലെത്തി പുതിയ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ച ശേഷമാണ് പുതിയ പ്രവര്‍ത്തനാനുമതി ലഭിച്ചത്. ആറ് അപാകതകളാണ് നഗരസഭ ചൂണ്ടിക്കാട്ടിയത്. ഇതില്‍ അഞ്ചും പരിഹരിച്ചു. വാട്ടര്‍ ടാങ്കിന്റെ പ്രശ്നം മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.
ആറ് മാസത്തിനകം വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കുമെന്ന രീതിയിലുള്ള ബോണ്ട് നഗരസഭയ്ക്ക് നല്‍കിയത്. തുടര്‍ന്നാണ് ഇപ്പോള്‍ പാര്‍ഥ കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക