കണ്ണൂർ: പഴയങ്ങാടി രാമപുരത്തു നിന്നും ഒരാഴ്ചമുമ്പ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നിരവധി പരാതികൾ നൽകിയിട്ടും പരിയാരം പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അന്വേഷണവും ഉണ്ടാവാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കേരളാ ഹൈക്കോടതിയെ സമീപിച്ച് കേരള പോലീസ് ചീഫിനെതിരെ ഹേബിയസ് കോർപസ് ഫയൽ ചെയ്തു.
കഴിഞ്ഞ ചൊവ്വാഴചയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരിയാരം പോലീസിനെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിക്കാൻ പരിയാരം പോലീസ് തയ്യാറായില്ല.
തുടർന്ന് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകുകയും ഇന്ന് ഉച്ചയ്ക്ക് കോടതി ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുകയും ചെയ്തു. കൂടാതെ പരിയാരം പോലീസിന് നേരെ ഹൈകോടതിയുടെ രൂക്ഷ വിമർശനവും ഉയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക