അമല പോളിനു നേറെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി. അമല പോളിന്റെ പുതിയ ചിത്രം ‘ആടൈ’യുമായി ബന്ധപ്പെട്ടാണ് പ്രിയ വിമര്‍ശനമുയര്‍ത്തിയത്. ആടൈ സിനിമ നിരോധിക്കണമെന്നും അമല പോളിന്റെ ലക്ഷ്യം പണം മാത്രമാണെന്നും അവര്‍ പറഞ്ഞു.
“നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവര്‍ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍ ഇവര്‍ മോശമായി ചിത്രീകരിക്കുകയാണ്. അമലയുടെ ആ നഗ്നരംഗം ചിത്രത്തില്‍ നിന്നും ഇനി നീക്കാന്‍ കഴിയില്ല. കാരണം സെന്‍സര്‍ ബോര്‍ഡ് ആ രംഗത്തിനു എ സര്‍ട്ടിഫിക്കറ്റ് നല്കി കഴിഞ്ഞു. കുട്ടികളെപോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയത്”.- പ്രിയ പറയുന്നു.
അന്യസംസ്ഥാനത്തു നിന്ന് വന്ന നടിക്ക് തമിഴ് സംസ്കാരം അറിയില്ലെന്നും പബ്ലിസിറ്റിക്കു വേണ്ടി അവര്‍ എന്തും ചെയുമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. എത്ര നല്ല കഥയാണെങ്കിലും ഇത്തരം സിനിമകള്‍ നാടിന് ആവശ്യമില്ലെന്നും നഗ്നത ഉപയോഗിച്ച് ഒരു സിനിമയും ഇവിടെ റിലീസ് ചെയ്യണ്ട എന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക