തിരുവനന്തപുരം: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇനിമുതല്‍ കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കാം. ഇതിനായി പുത്തന്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാര്‍സല്‍ അയയ്ക്കണമെങ്കില്‍ സാധനം വാങ്ങി നേരെ പോസ്റ്റ് ഓഫീസിലേക്ക് വന്നാല്‍മാത്രം മതി. പാക്കിംങ് മുതല്‍ സുരക്ഷിതമായി സാധനങ്ങള്‍ എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും തപാല്‍ വകുപ്പധികൃതര്‍ നോക്കിക്കോളും . ഇടപാടുകാരുടെ സംശയങ്ങള്‍ക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാന്‍ ജീവനക്കാരും സജ്ജരാണ്. പദ്ധതി വിജയകരമായാല്‍ എല്ലാ പോസ്റ്റ് ഓഫീസിലേക്കും വ്യാപിപ്പിക്കാനാണ് പോസ്റ്റ് ഓഫിസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക