കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെ ഇന്ത്യന്‍ യുവാക്കളായ അമിതിനും ആദിത്യനും അമേരിക്കയില്‍ വിവാഹിതരായി. ന്യൂജഴ്സിയില്‍ ജനിച്ച് അവിടെ ഡാന്‍സ് കമ്പനി നടത്തുന്ന ഇരുവരും ന്യൂജഴ്സിയില്‍ വച്ച് നടന്ന ചടങ്ങിലാണ് വിവാഹിതരായത്. 2016ലാണ് ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇവര്‍ കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും ചെയ്തത്.
https://www.instagram.com/p/B0FD4K3l2Ia/?utm_source=ig_web_copy_link
പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും പ്രണയം വീട്ടുകാരോട് തുറന്നു പറയുകയായിരുന്നു, തങ്ങള്‍ക്ക് വിവാഹിതരാകണമെന്ന് പറയുകയും ചെയ്തു. ഒടുവില്‍ ഇവരുടെ ആഗ്രഹത്തിന് കുടുംബം സമ്മതം മൂളുകയായിരുന്നു.
https://www.instagram.com/p/B0Kr6guFjt_/?utm_source=ig_web_copy_link
ഇന്ത്യന്‍ ചടങ്ങുകള്‍ പ്രകാരം മെഹന്ദി പാര്‍ട്ടി അടക്കമുളള ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഇരുവരും നിയമപരമായി വിവാഹിതരായിരുന്നു. ജൂലൈ 19നായിരുന്നു തുടര്‍ ആഘോഷങ്ങള്‍.
https://www.instagram.com/p/B0Ku55ClRls/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക