തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ നിന്ന് ഒരുമാസം മുന്‍പ് കാണാതായ രാഖി എന്ന യുവതിയെ അമ്പൂരിൽ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്. കേസിലെ മുഖ്യപ്രതിയായ അഖിലും കൊല്ലപ്പെട്ട രാഖിയും വിവാഹിതരായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
ഫെബ്രുവരി 15 ന് അഖിലും രാഖിയും വിവാഹിതരായെന്നും തുടര്‍ന്ന് ഇരുവരും ഒന്നിച്ച് കഴിഞ്ഞു വരികയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇതിനിടെ അഖിലിന് മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടെന്നറിഞ്ഞ് രാഖി എതിര്‍ത്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.
അഖിലും സഹോദരന് രാഹുലും ചേര്‍ന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.അഖില്‍ കയറുകൊണ്ട് രാഖിയുടെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന നേരത്തെ ഒരുക്കിയിരുന്ന കുഴിയിലേയ്ക്ക് മൃതദേഹം എത്തിക്കുകയും മറവു ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക