മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന ബിനോയ് കോടിയേരി തിങ്കളാഴ്ച ഓഷ്വാര പോലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍, ഇത്തവണയും ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്ബിള്‍ നല്കാന് ബിനോയ് തയ്യാറായില്ല.
എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് രക്തസാമ്ബിള്‍ നല്കാന് ബിനോയ് വിസമ്മതിച്ചതെന്നാണ് സൂചന.
യുവതിയുടെ പരാതിയില്‍ ഓഷ്വാര പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജി തിങ്കളാഴ്ച ഉച്ചയോടെ കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക