കട്ടപ്പന: ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കല്യാണത്തണ്ട്. പെട്ടെന്നുള്ള വെയില്, പെട്ടെന്നുള്ള മഞ്ഞ് എന്നിവയാണ് ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത.
കല്യാണത്തണ്ട് മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഈ പുണ്യ സ്ഥലം ഇടുക്കിയിലെ ജലാശയത്തോട് ചേര്‍ന്ന് കിടക്കുന്നു.
നിരവധി വിനോദ സഞ്ചാരികള്‍ അറിഞ്ഞുകേട്ടു വരുന്ന ഈ സ്ഥലം ചരിത്രപരമായും, ഐതീഹ്യപരമായും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലമാണ്.
വനവാസ കാലത്ത് ശ്രീരാമനും,സീത ദേവിയും, ലക്ഷ്മണനും ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അതിനുശേഷം ശ്രീരാമന് തന്റെ ഇഷ്ട ദേവനായ ശിവനെ ഇവിടെ പ്രതിഷ്ഠിച്ചു.
ശിവനും, പാര്‍വ്വതിയും പ്രണയിതാക്കളായാണ് ഇവിടെ കുടികൊള്ളുന്നത്. കുട്ടികള്‍ ഇല്ലാത്ത ദമ്ബതിമാര്‍ ഇവിടെ വന്നു പ്രാര്‍ത്ഥിച്ചാല്‍ സന്താന സൗഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
അതുപോലെ പാണ്ഡവരുടെ വനവാസകാലത്ത് അവര്‍ ഇവിടെ വരികയും ഈ സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. അവര്‍ ഭക്ഷണം കഴിച്ച അഞ്ച് ഉരുളികള്‍ അതിനുശേഷം ഇവര്‍ അവിടെ കമഴ്ത്തി വെച്ചിട്ട് പോയി. അതിനാലാണ് കല്യാണത്തണ്ടിനോട് ചേര്‍ന്നു കിടക്കുന്ന ഇടുക്കി അഞ്ചുരളി ജലാശയത്തിന് ‘അഞ്ചുരുളി’ എന്ന് പേരു വന്നത്.
കട്ടപ്പന ചെറു തോണി റോഡില്‍ നിര്‍മ്മല സിറ്റി എന്ന സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റര്‍ മാറി ആണ് ഈ സ്ഥലം. വ്യത്യസ്തമായ കാഴ്ച്ച ഭംഗി ഇവിടെ വന്നാല്‍ ആസ്വദിക്കാം.
പച്ചപ്പ് പുതച്ചു നില്ക്കുന്ന മലനിരകള്‍ എല്ലാ സഞ്ചാരികളെയും ആകര്‍ഷിക്കുന്നതാണ്. പ്രത്യേകം പാസുകളോ കാര്യങ്ങളോ ഇവിടെ നിലവില്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക