മുള്ളേരിയ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
ആദൂരിനും മുള്ളേരിയക്ക് ഇടയിൽ തിങ്കളാഴ്ച രാവിലെ 7.10 മണിയോടെയാണ് സംഭവം. അഡൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക എസ്ആർടിസി ബസാണ് അപകടത്തില്‍പെട്ടത്.
ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മുന്‍ഭാഗത്തെ ഒരു ടയറാണ് ഊരിത്തെറിച്ചത്. ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചന ബോര്‍ഡില്‍ ഇടിച്ച ശേഷം 12 മീറ്ററോളം മുന്നോട്ടുപോയി റോഡില്‍ ഉരഞ്ഞു നില്‍ക്കുകയായിരുന്നു. ടയര്‍ താഴെ കുഴിയിലേക്ക് പതിച്ചു.
റോഡിന്റെ ഒരു വശത്ത് 20 മീറ്ററോളം താഴ്ചയുള്ള വലിയ കുഴിയാണ്. ബസ് ഈ ഭാഗത്തേക്ക് നീങ്ങാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക