അജ്മാന്: യുഎഇയിലെ അല്‍നുഐമിയയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ രക്ഷപെടുത്തിയാതായി അജമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഞ്ച് നില കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തീപിടിച്ചത്. തീപിടിത്തത്തെ ക്കുറിച്ച് വിവരം ലഭിച്ചയുടൻ അഗ്നിശമന സേന സ്ഥലത്തെത്തുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയല്‍ അബ്ദുല്‍ അസീസ് അല്‍ ശംസി പറഞ്ഞു.
അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരിന്നു . കെട്ടിടത്തില്‍ കുടുങ്ങിപ്പോയ അഞ്ച് കുട്ടികളെയും മൂന്ന് സ്ത്രീകളെയും അധികൃതര്‍ സാഹസികമായി പുറത്തെത്തിച്ചു.അതേസമയം തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളെക്കുറിച്ച് ബോധവതകരണം നടത്തുമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക