ശ്രീനഗര്‍: ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് കശ്മീരില്‍ സൈനികസേവനത്തിലാണ് ആരാധകരുടെ പ്രിയപ്പെട്ട എം എസ് ജി എന്ന എം എസ് ധോണി. ദക്ഷിണ കശ്മീരിലാണ് ധോണി ഡ്യൂട്ടി ചെയ്യുന്നത്. സൈനികവേഷത്തില്‍ ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിടുന്ന ധോണിയുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ധോണി കശ്മീരിൽ ജോലിയിൽ പ്രവേശിച്ച വിവരം സൈനിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 15 വരെ ധോണി കശ്മീരില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലാണ് എം എസ് ധോണി. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ധോണി സൈനികര്‍ക്കൊപ്പമാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക