ന്യൂഡല്‍ഹി: ഓരോ ദിവസവും വൈഫൈ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും രാജ്യത്തെ 2000 റെയിൽവേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
രാജസ്ഥാനിലെ റാണാ പ്രതാപ് നഗറിനെ രണ്ടായിരാമത്തെ വൈഫൈ സ്റ്റേഷനാക്കിയെന്നും റെയില്‍വേയുടെ കീഴിലുള്ള റെയില്‍ടെല്‍ സി.എം.ഡി പുനീത്ചാവ്ല അറിയിച്ചു.
കഴിഞ്ഞദിവസം മാത്രം 74 സ്റ്റേഷനുകളില്‍ കൂടി വൈഫൈ ഏര്‍പ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലയിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക