ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 പേടകത്തിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തി.
ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും ചന്ദ്രന് ചുറ്റുമുള്ള ഭ്രമണ പഥത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ഇനി പേടകം. ഈ മാസം 14 നാണ് ഭൂമിയുടെ ഭ്രമണപഥം വിടുക.
20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. സെപ്റ്റംബര്‍ ഏഴിന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക