കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബോളിവുഡ് താരം അര്‍ബാസ് ഖാന്റെ 52ാം ജന്മദിനം. പൃഥ്വിരാജും മോഹന്‍ലാലും കുടുംബസമേതമാണ് ആഘോഷരാവില്‍ പങ്കെടുത്തത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ‘അല്ലിയാമ്പല്ക്കടവിലിന്നരക്കു വെള്ളം’ എന്ന ഗാനം മോഹന്‍ലാലും പൃഥ്വിരാജും പാടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പൃഥ്വിക്ക് പാട്ടുപാടാന്‍ മൈക്ക് പിടിച്ച് കൊടുത്തതാകട്ടെ മലയാളികളുടെ സ്വന്തം ലാലേട്ടനും. ഇരുവരും കുടുംബസമേതമാണ് ജന്മദിനാഘോഷത്തില് പങ്കെടുക്കാനെത്തിയത്.
https://www.instagram.com/p/B00ZG0ZHy1l/
ഗിറ്റാറിസ്റ്റിനൊപ്പം അര്‍ബാസ് ഖാനും മോഹന്‍ലാലും ചേര്‍ന്ന് പഴയ ഹിന്ദി പാട്ടുകള്‍ പാടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
https://www.instagram.com/p/B0xSwjlJA4N/
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അര്‍ബാസ് ഖാനിപ്പോള്‍. താരത്തിന്റെ ആദ്യ മലയാള സിനിമയാണിത്.
ചിത്രത്തില്‍ അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, റജീന,സത്ന ടൈറ്റസ്, ജനാര്ദ്ദനന്,സിദ്ദിഖ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. 25 കോടി രൂപയാണ് ബിഗ് ബ്രദറിന്റെ ബഡ്ജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക