കണ്ണൂർ: ജില്ലയില്‍ ഇന്നും (ആഗസ്ത് 9) നാളെയും (ആഗസ്ത് 10) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്ത് 11 ന് ഓറഞ്ച് അലേര്‍ട്ടും 12, 13 തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം അതിതീവ്ര (204 മി. മീറ്ററില്‍ കൂടുതല്‍) മഴയ്ക്കും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.
മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക