മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.
ഹൃദ്രോഗ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്ലി. ഇതിനെ തുടർന്ന് ഈ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക