ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് രതിമൂര്‍ച്ഛ. തലച്ചോര്‍ ആണ് രതിമൂര്ച്ചയുടെ പ്രഭവകേന്ദ്രം. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്.
സ്ത്രീകളില്‍ കൃസരിയുടെ മൃദുവായ ഉത്തേജനം രതിമൂര്ച്ഛയിലേക്ക് നയിക്കാറുണ്ട്. എണ്ണായിരത്തോളം സംവേദനം നല്കുന്ന നാഡീ ഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി.
യോനീനാളത്തിന്റെ മുന്‍ഭിത്തിയില്‍ നിന്നും ഏകദേശം രണ്ട്-രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്പോട്ട് എന്ന സംവേദനമുള്ള ഭാഗത്തിന്റെ മൃദുവായ ഉത്തേജനവും സ്ത്രീകളെ രതിമൂര്ച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു.എന്നാല്‍ സ്ത്രീകളുടെ രതിമൂര്‍ച്ഛ ഒരു രഹസ്യമാണ്. ഇത് എങ്ങനെ പങ്കാളിക്ക് അറിയാന്‍ സാധിക്കുമെന്ന് നോക്കാം.
യോനിയിലെ നനവ്, സീല്ക്കാരശബ്ദങ്ങള്, പങ്കാളിയെ കെട്ടിപിടിക്കുക, ശ്വാസഗതി വര്‍ധിച്ച നെഞ്ചിടിപ്പ് കൂടുന്നത് എന്നിവയിലൂടെ ഇത് മനസിലാക്കാം. എന്നാല്‍ ഇതിനേക്കാള്‍ എല്ലാം എളുപ്പമുള്ള വഴി നിങ്ങളുടെ പങ്കാളിയോട് തുറന്ന് ചോദിക്കുക എന്നതാണ്. എന്നാല്‍ പല സ്ത്രീകളും ഇതില്‍ കള്ളം പറയും. രതിമൂര്‍ച്ഛ ലഭിച്ചില്ലെങ്കിലും പങ്കാളിയെ സന്തോഷിക്കാന്‍ ലഭിച്ചതായി അഭിനയിക്കും.
ഈ മാർഗങ്ങൾ ഒന്നും ഇല്ലെങ്കില്‍ സ്ത്രീകളില്‍ രതിമൂര്‍ച്ഛ സ്വാഭാവികമായും ആഹ്ലാദം ജനിപ്പിക്കും. അതുകൊണ്ടുതന്നെ വീണ്ടും അത് ആസ്വദിക്കണം എന്ന ആഗ്രഹം ഉണ്ടാവുകയും ചെയ്യും.
നിങ്ങളുടെ പങ്കാളി സെക്സിനോട് ആഗ്രഹം കാണിക്കുന്നുണ്ടെങ്കിലും, വീണ്ടും ഭോഗത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും നിങ്ങളുമായൊള്ള സെക്സില്‍ അവര്‍ സംതൃപ്തരാണെന്ന് മനസിലാക്കാം.
സ്ത്രീകളില്‍ രതിമൂര്‍ച്ഛ കൂടുതല്‍ സങ്കീര്‍ണ്ണവും മാനസികവുമാണ്. സ്ത്രീകള്‍ക്ക് വികാരമൂര്‍ച്ഛ ഉണ്ടാകുമ്പോള്‍ ശുക്ലവിസര്‍ജനം ഉണ്ടാകുന്നില്ല. എങ്കിലും യോനീവികാസം ഉണ്ടാവുകയും, ബര്‍ത്തോലിന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം മൂലം വഴുവഴുപ്പ് നല്കുന്ന സ്രവങ്ങള്‍ ഉത്പാദിപ്പിപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു.
ചിലപ്പോള്‍ യോനീഭാഗത്തെയോ ശരീരത്തിലെ മറ്റു ഭാഗത്തെയോ പേശികള്‍ ശക്തമായി ചുരുങ്ങുകയോ വികസിക്കുകയോ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യാം. ഇതിലൂടെയും കാര്യങ്ങള്‍ മനസിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക