ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം അംബലാൽ സാരാഭായിയുടെ 100-ാംജന്മദിനത്തിൽ ആദരമര്‍പ്പിച്ച് ഗൂഗിൾ ഡൂഡിൽ. 1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച വിക്രം പ്രാഥമിക വിദ്യാഭ്യാസവും കോളേജ് പഠനവും പൂർത്തിയാക്കിയ ശേഷം കേംബ്രിഡ്ജിൽ നിന്ന് പി.എച്ച്.ഡിയും സ്വന്തമാക്കി.
ശാസ്ത്രവും സാങ്കേതികവിദ്യയും വികസനത്തിന് വഴിഒരുക്കുമെന്ന് വിശ്വസിച്ചിരിന്നു വിക്രം ബഹിരാകാശ പദ്ധതികളെയും അതിന്റെ ആവശ്യകതയും ക്കുറിച്ച് ഇന്ത്യൻ സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരിന്നു. 1966-ൽ പത്മഭൂഷണും 1972-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1971 ഡിസംബർ 30-ന് കോവളത്ത് വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക