മഴക്കെടുതിയിൽ തകർന്ന കേരളത്തെരക്ഷിക്കാൻ സിനിമ പ്രവർത്തകരും സജീവമായ രംഗത്തുണ്ട്. ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുകയാണ് എല്ലാവരും. നിരവധി താരങ്ങള്‍ ഇതിനോടകം പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായിഎത്തിയിരുന്നു. ഇപ്പോഴിതാ ഒരു അവാര്‍ഡ് വേദിയില്‍ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
നേരത്തേ പ്രളയം വിഴുങ്ങിയ വയനാട്ടിലേക്ക് ഒരു ലോഡ് ആവശ്യവസ്തുക്കള്‍ നല്‍കുകയും തന്റെ ആഢംബര കാറിന് ഫാന്‍സി നമ്പർ വേണ്ടെന്ന് വെച്ച് ആ തുക കൂടി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്ത താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ സൈമാ ഫിലിം അവാര്‍ഡ് വേദിയില്‍ കേരളത്തിനായി താരം സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
ദുരന്തം രണ്ടു ലക്ഷത്തിലേറെ പേരെ ബാധിച്ചിട്ടുണ്ടെന്നും അവര്‍ നാളെ എന്നൊരു സങ്കല്പം പോലുമില്ലാതെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണെന്നും നിങ്ങളാൽ കഴിയുന്ന സഹായം നിങ്ങൾ കേരളത്തിന് വേണ്ടി ചെയ്യണമെന്നും പൃഥ്വി പറഞ്ഞു.നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വാക്കുകൾ സദസ്സ് സ്വീകരിച്ചത്.
മലയാള സിനിമ കൈകോര്‍ത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അതുകൊണ്ടൊന്നുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തന്റെയോ, മോഹന്‍ലാലിന്റെയോ, ടൊവീനോയുടെയോ അമ്മ സംഘടനയുടെയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കയറി കണ്ടെത്താവുന്നതാണെന്നും പൃഥ്വിരാജ് വേദിയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വലിയ സ്വീകാര്യതയാണ് ഇതിനു ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക