ആർത്തവസമയത്ത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. വയറ് വേദന, നടുവേദന, ക്ഷീണം തുടങ്ങി പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. വയറു വേദന മാത്രമല്ല, കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കുമുണ്ടാകും. ആർത്തവസമയത്തെ അസ്വസ്ഥതകൾ മാറ്റാൻ ഇതാ ചില പൊടിക്കൈകൾ.
ഒന്ന്
തുളസി, പുതിന തുടങ്ങിയ ചെടികള്‍ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയിട്ട തിളപ്പിച്ചു കുടിക്കുകയോ വെള്ളം ഇവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
രണ്ട്
ചൂടുവെള്ളം, ചൂടുപാല് എന്നിവ കുടിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ജലം ലഭിക്കും. പാല് കുടിക്കുന്നത് വഴി ശരീരത്തിന് അയേണ്‍, കാല്‍സ്യം എന്നിവ ലഭിക്കുകയും ചെയ്യും. ചൂടുപാലില് നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് നല്ലതാണ്.
മൂന്ന്
ഡാര്‍ക് ചോക്ലേറ്റും വയറുവേദന കുറയ്ക്കും. ഇത് മസിലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും.
നാല്
കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം തന്നെ ആർത്തവ സമയത്ത് കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറ് വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും.
അഞ്ച്
ആര്‍ത്തവത്തിന് മുമ്പായി പപ്പായ കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക് എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കും.
ആറ്
ക്യാരറ്റ് കണ്ണിന് മാത്രമല്ല മറിച്ച് ആര്‍ത്തവ കാലത്തെ വയര്‍ വേദനയില്‍ നിന്നും ആശ്വാസം ലഭിക്കാനും നല്ലതാണ്.
ഏഴ്
ആര്‍ത്തവകാലത്തെ വേദനക്ക് കറ്റാര്‍ വാഴ നല്ലതാണ്. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.
എട്ട്
ആര്‍ത്തവ കാലത്ത് തുളസി കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള കഫെയ്ക് ആസിഡ് നല്ലൊരു വേദന സംഹാരിയാണ്.
ഒൻമ്പത്
ചൂടുവെള്ളത്തില്‍ കുളിക്കുന്നത് അടിവയറിൽ ഉണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കും. ഈ ഭാഗത്തെ രക്തയോട്ടം ക്രമീകരിക്കാനും വേദന കുറയ്ക്കാനും ഇത് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക