റിയൽ ന്യൂസ് കേരളയുടെ നേതൃത്വത്തിൽ സ്റ്റാർ അലവൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 25ന് ഞായറാഴ്ച രാവിലെ 10 മണിമുതൽ കണ്ണൂർ ജില്ലയിലെ മയ്യിൽ എരിഞ്ഞിക്കടവിലാണ് ക്യാമ്പ് നടക്കുക.
ഡോ. തുളസി വി.എസ് ക്യാമ്പിൽ രോഗികളെ പരിശോധിക്കും. മരുന്നുകൾ പൂർണ്ണമായും സൗജന്യമായിരിക്കും.
മഴക്കെടുതിൽ വെള്ളം കയറിയ പ്രദേശമാണ് കണ്ണൂർ ജില്ലയിലെ മയ്യിൽ പ്രദേശങ്ങൾ. ഇവിടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റിയൽ ന്യൂസ് കേരള സ്റ്റാർ അലവൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക