പ്രശസ്തിയുടെ പടവുകൾ കയറിയാൽ താരങ്ങൾക്ക് ഓട്ടോയിലും ബസിലും നടന്നൊരു ഭൂതകാലമെല്ലാം വെറും ഓർമ്മകൾ മാത്രം ആയിരിക്കും. പ്രശസ്തിയും പണവും വർദ്ധിക്കുന്നതോടെ വാഹനങ്ങളുടെ വലുപ്പവും ആഡംബരവും വർദ്ധിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സഞ്ചരിക്കുകയാണ് മറാത്തി നടി യശശ്രീ മസൂർക്കർ. സ്വന്തം കാർ വിറ്റ് നടിയുടെ യാത്ര ഇപ്പോൾ ഓട്ടോറിക്ഷയിലാണ്.
ലോക്കേഷനുകളിൽ സ്വയം ഓട്ടോ ഓടിച്ച് ചെല്ലുന്ന നടി ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂം താരമാണ്. ടുക്ടുക് റാണി എന്നാണ് നടി അറിയപ്പെടുന്നത്.
ഇന്ത്യയില്‍ നിന്ന് ഡെന്മാര്ക്കിലേക്ക് വരെ ഒന്നര വർഷമെടുത്ത് സൈക്കിള്‍ യാത്ര നടത്തിയ ഒരു സുഹൃത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യാത്ര ഓട്ടോറിക്ഷ സ്വന്തമാക്കാൻ പദ്ധതിയിട്ടതെന്ന് യശശ്രീ പറയുന്നു. കാർ ഓടിക്കാൻ അറിയാത്തതുകൊണ്ട് കാറുണ്ടായിരുന്നപ്പോൾ ഡ്രൈവറിന്റെ വരവും കാത്തിരിക്കണമായിരുന്നു എന്നാൽ ഇപ്പോൾ എളുപ്പം എല്ലായിടത്തും പോകാൻ സാധിക്കുന്നുണ്ടെന്നും ഒരു അഭിമുഖത്തിൽ നടി പറഞ്ഞു.
ഒരു സുഹൃത്താണ് തനിക്ക് ഓട്ടോറിക്ഷ സമ്മാനിച്ചതെന്നും. മുംബൈയിൽ നിന്ന് ഗോവയിലേക്ക് യാത്രചെയ്യണമെന്നും പിന്നീട് ഓട്ടോറിക്ഷയിൽ ഇന്ത്യയിലുടെ ധാരാളം യാത്രകൾ നടത്തണമെന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.
https://www.instagram.com/p/BuK-BqsF7ps/
പ്രതികരിക്കാൻ ഇവിടെ എഴുതുക