സ്ത്രീയുടെ ലൈംഗിക വികാരങ്ങളുടെ കേന്ദ്രമാണ് ജി സ്പോട്ട്. യോനിയുടെ ഉള്‍ഭാഗത്ത് മുന്‍ഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ഒരു പയര്‍മണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടം ആണിത്. സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിതരാകുമ്പോള്‍ മാത്രമാണ് ഇത് വികസിച്ച് പയര്‍മണിയുടെ രൂപത്തിലാകുന്നത്.
സ്ത്രീയുടെ ജി-സ്പോട്ട് എവിടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാള്‍ക്കാണ് എളുപ്പത്തില്‍ സാധിക്കുകയെന്ന് സെക്സോളജിസ്റ്റുകള്‍ പറയുന്നു.
ഉത്തേജിതയായ സ്ത്രീയുടെ യോനിയില്‍ വേണ്ടത്ര ലൂബ്രിക്കേഷന് സംഭവിച്ചു കഴിഞ്ഞാല്‍ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും കൂടിയോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിച്ച് മുകള്‍ഭാഗത്തായി പയര്‍മണിയുടെ ആകൃതിയില്‍ ജി സ്പോട്ട് കണ്ടെത്താനാകും.
കൈവിരലുകള്‍ കൊണ്ട് പരതിയാല്‍ യോനീഭിത്തിയില്‍ മറ്റ് ഭാഗങ്ങളേക്കാള്‍ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും.
ജി-സ്പോട്ട് ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ചിലപ്പോള്‍ മൂത്രശങ്കയുണ്ടായേക്കാം. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് ഒഴിഞ്ഞുപോകുകയും ലഭ്യമാകുന്ന ഉത്തേജനത്തിന്റെ തീവ്രതയനുസരിച്ച് ക്രമേണ രതിമൂര്‍ച്ഛയിലെത്തുകയും ചെയ്യുന്നു.
സ്ത്രീയുടെ ശരീത്തിലെ ഒരു രഹസ്യകേന്ദ്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക