തിരുവനന്തപുരം : എ.ഡി.ജി.പി. സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റി.എഡിജിപി ആര്. ശ്രീലേഖയായിരിക്കും പുതിയ ഗതാഗത കമ്മീഷണര്‍.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസമാണ് സുധേഷ് കുമാറിനെതിരെയുള്ള നടപടിക്ക് കാരണമെന്നാണ് സൂചന.
ഗതാഗത വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുമായി സുധേഷ് കുമാര്‍ ഉടക്കിയത്. സ്ഥലംമാറ്റ ഉത്തരവില്‍ ജീവനക്കാരും കമ്മീഷണര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുധേഷ് കുമാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ മന്ത്രി ഇടപെട്ട് റദ്ദാക്കുകയുണ്ടായി.
വകുപ്പിലെ പദ്ധതികള്‍ കൃത്യമായി കമ്മീഷണര്‍ നടപ്പാക്കുന്നില്ലെന്നും പരാതികള്‍ ഉണ്ടായിരുന്നു.
ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം, ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും സുധേഷ് കുമാറിനെ മാറ്റാനും, ശ്രീലേഖയെ നിയമിക്കാനും തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക