തൊടുപുഴ: കേരള കോണ്‍ഗ്രസ്-എമ്മിലെ ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന് യുഡിഎഫില്‍ ധാരണയുണ്ടായിരുന്നില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
ചിഹ്നം നല്‍കില്ലെന്ന ഉപാധിയോടെയാണ് സ്ഥാനാര്‍ഥിയെ അംഗീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാലായുടെ ചിഹ്നം മാണി സാര്‍ ആണെന്നും ചിഹ്നം വേണ്ടെന്നും പറഞ്ഞവര്‍ എന്തിനാണ് വീണ്ടും രണ്ടില വേണമെന്ന് പറയുന്നത്. ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ ദുരുഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് കണ്ടത്തില്‍ സുഷ്മ പരിശോധനയ്ക്കുശേഷം പത്രിക പിന്‍വലിക്കും. യുഡിഎഫ് ആവശ്യപ്പെട്ടാല്‍ ജോസഫിനെ രണ്ടില ചിഹ്നത്തില്‍ മത്സരിപ്പിക്കാമെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക