അയോധ്യയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ പരിശോധിച്ചാല്‍ അവിടെ ഒരു ക്ഷേത്രത്തിന് പ്രസക്തിയുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
എന്നാല്‍ മറ്റൊരാളുടെ വിശ്വാസത്തെ ഹനിച്ചുകൊണ്ട് മുന്നോട്ടുപോകരുത്. ഏകീകൃത സിവില്‍ കോഡ് മോശം ആശയമാണെന്ന അഭിപ്രായമില്ല.
ചില സമുദായങ്ങള്‍ എതിര്‍ത്തതിനാല്‍ അനുനയനീക്കം അനിവാര്യമാണെന്നും ഇന്ത്യന്‍ എക്സപ്രസിന് നല്കിയ അഭിമുഖത്തില്‍ ശശി തരൂര്‍ വ്യക്തമാക്കി.
മോഡി സ്തുതിയിൽ ഏറെ വിമർശനങ്ങൾ നേരിടുകയാണ് ശശി തരൂർ. ഇതിനു മുൻപും മോദിയുടെ പല പ്രവർത്തനങ്ങളെയും അഭിനന്ദിച്ച ശശിതരൂരിനെതിരെ കെ. മുരളീധരനും മല്ലപ്പള്ളി രാമചന്ദ്രനുമുൾപ്പെടെ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക