ദുൽഖർ സൽമാനും സോനം കപൂറും ഒന്നിക്കുന്ന ദ സോയ ഫാക്ടർ സെപ്തംബർ 20ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ്.
നിഖിൽ ഖോദ എന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത് .1983ൽ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാൻ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
2008ൽ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ സോയ ഫാക്ടർ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. പ്രദ്യുമ്നൻ സിങ് നേഹാ രാകേഷ് ശർമ്മ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .
സോയ സോളങ്കി എന്ന പെൺകുട്ടിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടർന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തിൽ സഞ്ജയ് കപൂർ ,അംഗദ് ബേഡി ,സിക്കന്ദർ ഖേർ മനു ഋഷി ,സൗരഭ് ശുക്ള എന്നിവരും വേഷമിടുന്നു .
ചിത്രത്തിൽ പങ്കജ് ധീർ അതിഥിയായി എത്തുന്നു .ഇന്ദ്രജിത് ശർമ്മയും ,പരിക്ഷിത് ശർമ്മയുമാണ് സംഗീത സംവിധായകർ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ആഡ് – ലാബ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിക്കുന്നത് .ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ദ സോയ ഫാക്ടർ പ്രദർശനത്തിനെത്തിക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക