തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു. ആറ് പൈസയാണ് പെട്രോളിന് കുറഞ്ഞത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ നാല് ദിവസമായി ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.09 രൂപയിലും ഡീസല്‍ ലിറ്ററിന് 70.09 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 73.78 രൂപയിലും ഡീസല്‍ 68.76 രൂപയിലുമാണ് വ്യാപാരം. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.1 രൂപയും ഡീസല്‍ ലിറ്ററിന് 69.08 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 71.71 രൂപയും ഡീസലിന് 65.09 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 77.4 രൂപയും ഡീസലിന് 68.25 രൂപയുമാണ് വിലനിലവാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക